നിറമരുതൂരിൽ പ്രസിഡണ്ട് പുറത്ത്; അവിശ്വാസം വിജയിച്ചു.


താനൂർ : നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സി.പി.എം പ്രസിഡണ്ടിനെ പുറത്താക്കി. യുഡിഎഫും എല്‍ഡിഎഫും ബലാബലത്തിലായ നിര്‍ണായക ഘട്ടങ്ങള്‍ക്കൊടുവിലാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് തന്നെ ലഭിച്ചിരിക്കുന്നത്. 8 വോട്ടുകള്‍ക്കെതിരെ 9 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് യുഡിഎഫ് പ്രസിഡന്റ് പദവി തിരിച്ചുപിടിച്ചത്.
മുസ്ലിം ലീഗിലെ ഇസ്മായില്‍ പത്തമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കും. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡണ്ടായ കോണ്‍ഗ്രസ്സ് നോമിനി കെ. സജിമോള്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായാണ് നിറമരുതൂരില്‍ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചത്.
എന്നാല്‍ യുഡിഎഫിലെ തന്നെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നറുക്കടുപ്പിലൂടെ പ്രസിഡണ്ട് സ്ഥാനം സി.പി.എമ്മിനു ലഭിക്കുകയായിരുന്നു. പ്രസിഡന്റായി പിപി സൈതലവി അധികാരത്തിലേറി ആറു മാസം പിന്നിട്ടതോടെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവരികയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചക്കു ശേഷം 8 വോട്ടുകള്‍ക്കെതിരെ 9 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനു യോഗം വിളിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും വരെ കെ. സജിമോള്‍ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കും.