NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോ ലി ബി സഖ്യം; ഐ.എൻ.എൽ പ്രതിഷേധ സംഗമം നടത്തി.

കോ.ലി.ബി സഖ്യത്തിൻ്റെ വർഗീയ ധ്രുവീകരണത്തിനെതിരെ ഐഎൻഎൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ ജനറൽസിക്രട്ടറി സിപി അൻവർസാദത്ത് ഉദ്ഘാടനം ചെയ്യുന്നു.

 

 

തിരൂരങ്ങാടി: മോദി സർക്കാറിൻ്റെ ജനവിരുദ്ധ നടപടികൾ വാർത്തയാവാതിരിക്കാനും, ഇടതുസർക്കാറിൻ്റെ ഭരണമികവിനെ ഇകഴ്ത്താനും കോ.ലി.ബി സഖ്യമായി യു.ഡി.എഫ് – ബി.ജെ.പി നടത്തുന്ന സമരാഭാസത്തിൽ പ്രതിഷേധിച്ചുകൊണ്ട് ‘കോ.ലി.ബി സഖ്യത്തിൻ്റെ വർഗീയ ധ്രുവീകരണത്തിനെതിരെ‘ എന്ന പ്രമേയത്തിൽ ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് പ്രതിഷേധ സംഗമം നടത്തി.

ഐ.എൻ.എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി പരിപാടി ഐ.എൻ.എൽ ജില്ലാ ജനറൽസിക്രട്ടറി സി.പി. അൻവർസാദത്ത് ഉദ്ഘാടനം ചെയ്തു. എൻ.വൈ.എൽ സംസ്ഥാന സിക്രട്ടറി പി. ഷാജിഷമീർ, എൻ.വൈ.എൽ. ജില്ലാ പ്രസിഡൻ്റ്  നൗഫൽ തടത്തിൽ, സി.പി. അബ്ദുൽ വഹാബ്, യു.കെ. മജീദ് തെന്നല, അബൂബക്കർ ചിറമംഗലം, പി.വി.ഷംസുദ്ധീൻ, ആപ്പ വെന്നിയൂർ, യു.കെ.നാസർ എന്നിവർ സംസാരിച്ചു.