നിയന്ത്രണങ്ങൾ ലംഘിച്ച് ജുമുഅ നമസ്കാരം : പള്ളി കമ്മറ്റിക്കാർ ക്കെതിരെ കേസെടുത്തു.


പരപ്പനങ്ങാടി : കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കെ 100 ഓളം ആളുകൾ ജുമുഅ നമസ്കാരം നടത്തിയതിന് പള്ളി കമ്മറ്റിക്കാർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. നിലവിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി കാറ്റഗറിയിലും വള്ളിക്കുന്ന് പഞ്ചായത്ത് സി കാറ്റഗറിയിലുമാണ് ഉള്ളത്.
പള്ളികളിൽ നിസ്കാരത്തിന് 15 പേർക്ക് മാത്രമാണ് നിലവിൽ അനുവാദമുള്ളത്. ചെട്ടിപ്പടി മസ്‌ജിദ് റഹ്മാൻ, ആനങ്ങാടി ബദ്റിയ മസ്ജിദ് എന്നീ പള്ളികളിലാണ് കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാതെ ജുമുഅ നമസ്കാരം നടത്തിയത്.
ആനങ്ങാടി സ്വദേശികളായ സെയ്തു പൂക്കോയ തങ്ങൾ, ഉമ്മർ, സമദ്, ചെട്ടിപ്പടി സ്വദേശികളായ മൊയ്തീൻ കോയ, മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.