NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീടിൻ്റെ ജനലഴികൾ മുറിച്ചു മോഷണം, ഏഴു പവൻ സ്വർണം കവർന്നു.

 

തിരൂരങ്ങാടി: വീടിൻ്റെ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്നു. കക്കാട് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ ഇ.കെ. കുഞ്ഞിമുഹമ്മദിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിൻ്റ പിറക് വശത്തെ സ്റ്റോർ മുറിയുടെ ജനലിൻ്റെ മരത്തിൻ്റെ രണ്ട് അഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

കുഞ്ഞിമുഹമ്മദിൻ്റെ മകൾ ജുഹൈന (24) യുടെ രണ്ട് പവൻ വരുന്ന പാദസരം, ഒന്നര പവൻ തൂക്കമുള്ള കൈചെയിൻ, ഇവരുടെ മകൻ മുഹമ്മദ് ഹാസിമി (10മാസം) ൻ്റെ കഴുത്തിലേയും അരയിലേയും ചെയിനുകൾ, കൈചെയിൻ എന്നിവയടക്കം ഏഴു പവൻ സ്വർണമാണ് കവർന്നത്. നേരം പുലർന്നപ്പോഴാണ് വീട്ടുകാർ മോഷണം അറിയുന്നത്.

വീടിൻ്റെ വാതിലുകൾ തുറന്നിട്ടില്ലാത്തതിനാൽ തകർത്ത ജനൽ അഴിയിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്ത് കടന്നത് എന്നാണ് കരുതപ്പെടുന്നത് .പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published.