NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിക്ക് പൊലീസ് മർദ്ദനം

 

തിരൂർ: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മർദ്ദനത്തിൽ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കൂടിയായ റിയാസിനാണ് (35) പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം വെച്ച് തിരൂർ സി.ഐ ടി.പി ഫർഷാദ് ലാത്തി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെ ടി.പി ഫർഷാദ് അടിച്ച് പരിക്കേൽപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും ( 36 ) മർദ്ദനമേറ്റു.

പരിക്കേറ്റ റിയാസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുൾപ്പെടെയുള്ളവർക്ക് കേരള പത്രപ്രവർത്തക യൂണിയനും റിയാസും പരാതി നൽകി.

Leave a Reply

Your email address will not be published.