കോവിഡ് വ്യാപനം കുറയുന്നില്ല; കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തും


ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടും കൊവിഡ് വ്യാപനം കാര്യമായ തോതില്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സംഘം. ആരോഗ്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
രോഗബാധ കൂടുതലുള്ള ജില്ലകളില്‍ പ്രത്യേക സന്ദര്‍ശനം നടത്തും. കേരളത്തിനു പുറമെ ത്രിപുര, ഒഡീഷ, ഛത്തിസ്ഘട്ട് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ദിവസങ്ങള്‍ നീണ്ട ലോക്ക് ഡൗണ്‍ നടത്തിയിട്ടും കേരളത്തില്‍ രോഗബാധ പ്രതീക്ഷിച്ച രൂപത്തില്‍ പിടിച്ചു നിര്‍ത്താനായിട്ടില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഇതിനു പുറമെ വൈറസ് വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.