അനധികൃത കാളപൂട്ട്, 20 ഓളം പേർക്കെതിരെ പോലീസ് കേസ്സെടുത്തു.


പരപ്പനങ്ങാടി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപൂട്ട് നടത്തിയതിന് കേരള എപിഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സാംക്രമിക രോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തിയതിനാണ് പോലീസ് കേസ്സെടുത്തത്. വിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് പോലും ധരിക്കാതെ ഇവിടെ എത്തിയിരുന്നത്.