ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില ; പരപ്പനങ്ങാടിയിൽ അധികൃതരുടെ മൗനാനുമതി യോടെ കാളപ്പൂട്ട് : ആശങ്കയോടെ പ്രദേശവാസികൾ


പരപ്പനങ്ങാടി: സംസ്ഥാനത്താകമാനം കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുമ്പോഴും അധികൃതരുടെ മൗനനാനുവാദത്തോടെ കാളപ്പൂട്ട്. പരപ്പനങ്ങാടി അറ്റങ്ങാടിയിലെ കാളപ്പൂട്ട് കേന്ദ്രത്തിലാണ് നിരവധി ആളുകളെ പങ്കെടുപ്പിച്ച് കാളപ്പൂട്ട് നടക്കുന്നത്. ഇന്ന് (വ്യാഴം) രാവിലെ 8 മണി മുതൽ തുടങ്ങിയതാണ് കാളപ്പൂട്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് പോലും ധരിക്കാതെ ഇവിടെ എത്തിയിട്ടുള്ളത്.
എന്നാൽ ഈ കാളപ്പൂട്ട് മത്സരത്തിന് അധികൃതർ മൗനസമ്മതം നൽകിയതായും ആരോപണമുണ്ട്. മഞ്ചേരി, കൊണ്ടോട്ടി, കൽപകഞ്ചേരി, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി മുതലായ സ്ഥലങ്ങളിൽ നിന്നായി ഒട്ടേറെ കന്നുകളെ മത്സരത്തിനെത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റുപ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ നിരവധി ആളുകൾ കാളകളുമായി എത്തിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
ആരാധാനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചിലയിടങ്ങളിൽ ഉത്തരത്തിൽ നിയമലംഘനത്തിനെതിരെ അധികൃതർ കണ്ണടക്കുന്നതിനുമെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.