പരപ്പനങ്ങാടിയില്‍ പ്രൊഷനല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ലാപ്പ്‌ടോപ്പും 165 വയോധികര്‍ക്ക് കട്ടിലും നല്‍കുന്നു


പരപ്പനങ്ങാടി നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്് ലാപ്പ്‌ടോപ്പും വയോധികര്‍ക്ക് കട്ടിലുകളും വിതരണം ചെയ്യുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 13 പ്രൊഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും കൈമാറും. നഗരസഭ 3.75 ലക്ഷം രൂപ ചെലവഴിച്ചാണ് സൗജന്യമായി ലാപ്പ്‌ടോപ്പുകള്‍ നല്‍കുന്നത്. 7,17,750 രൂപ വിനിയോഗിച്ചാണ് വയോധികര്‍ക്കുള്ള കട്ടില്‍ വിതരണമെന്ന് നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ പറഞ്ഞു.
ജൂണ്‍ 28 വൈകീട്ട് മൂന്നിന് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഗ്രാമസഭകള്‍ മുഖേന ലഭിച്ച അപേക്ഷകളില്‍ നിന്ന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ആനുകൂല്യം നല്‍കുന്നത്. ഇതുപ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 125 കുട്ടികള്‍ക്ക് പഠനാവശ്യത്തിനായുള്ള മേശയും കസേരയും നേരത്തെ നഗരസഭ സൗജന്യമായി അനുവദിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മക്കള്‍ക്കും ഇത്തവണയും നഗരസഭ ലാപ്പ്‌ടോപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും നഗരസഭ 18 പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും സൗജന്യമായി നല്‍കിയിരുന്നു.