40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി


തിരുവല്ലം: 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെന്നും കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും തിരുവല്ലം സി.ഐ സജികുമാര്‍ പറഞ്ഞു.
കുഞ്ഞിനെ ഒരു ബാസ്കറ്റിലാക്കി ആറ്റിലേക്ക് എറിയുകയായിരുന്നു. ചവറ് കളയാനെന്ന് പറഞ്ഞാണ് ഉണ്ണിക്കൃഷ്ണനെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു.
കയറുമായിട്ടാണ് ഇയാളെത്തിയത്. അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.
ബന്ധുവിന് കാണിക്കാൻ എന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ട് പോയിരുന്നത്.