റോഡുകൾ കുത്തി പ്പൊളിക്കുന്നത് നിയന്ത്രിക്കും; മന്ത്രി റിയാസ്


റോഡുകൾ മറ്റാവശ്യങ്ങൾക്കായി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകൾ ഉണ്ട്. വർക്കുകളിൽ അനാസ്ഥ കാട്ടുന്നവരെ പൂർണ്ണമായും ഒഴിവാക്കുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഓരോ പഞ്ചായത്തുകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തും.
പിഡബ്ല്യുഡിയുടെ സ്ഥലത്തുള്ള കയ്യേറ്റങ്ങൾ തടയുമെന്നും മുഴുവൻ കയ്യേറ്റങ്ങളുടെയും റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലാണ് മന്ത്രി ഇന്ന് സന്ദർശനം നടത്തിയത്. കണ്ണൂരിലെ ഗതാഗതക്കുരുക്ക് വലീയ പ്രശ്നമാണെന്നും കുരുക്കഴിക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ എല്ലാം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മലബാറിൻ്റെ അനന്തമായ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തും. മലബാർ കേന്ദ്രീകരിച്ച് പ്രത്യേക ശ്രദ്ധ ഉണ്ടാകും. മെഗാ ഇവൻ്റ് അടക്കം ഇതിനായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പിനു കീഴിൽ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.