പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കെെമാറി ഡി.വെെ.എഫ്.ഐ.


തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്കൂളിലെ ഓണ്‍ലെെന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ കെെമാറി മാതൃകയായിരിക്കുകയാണ് ഡി.വെെ.എഫ്.ഐ കക്കാട് കരുമ്പില്‍ യൂണിറ്റ് പ്രവര്‍ത്തകര്‍. കോവിഡ് മഹാമരി മൂലം പഠനം ഡിജിറ്റലായപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ വിഷമത്തിലായ നാല് കുടുംബങ്ങള്‍ക്കാണ് ഡി.വെെ.എഫ്.ഐ ഫോണുകള്‍ കെെമാറിയത്.
വിതരണോദ്ഘാടനം ഡി.വെെ.എഫ്.ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖല പ്രസിഡന്‍റ് കമറു കക്കാട് നിര്‍വ്വഹിച്ചു. ജാഫര്‍ കെ.കെ,ഇജാസ് പൂങ്ങാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലെത്തി സ്മാര്‍ട് ഫോണുകള്‍ കെെമാറി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാഷ്,അധ്യാപകരായ അസീസ്, പ്രശാന്ത്, റാണി ടീച്ചര്‍ എന്നിവരും പങ്കെടുത്തു.