സേവ് മലപ്പുറം ക്യാമ്പയിൻ; മുനിസിപ്പൽ തല ഉദ്ഘാടനം


പരപ്പനങ്ങാടി : മലപ്പുറം ജില്ലയോടുള്ള ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തുന്ന സേവ് മലപ്പുറം ക്യാമ്പയിന്റെ പരപ്പനങ്ങാടി മുനിസിപ്പൽ തല ഉദ്ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവഹിച്ചു.
ക്യാമ്പയിന്റെ രണ്ടാം ഘട്ടമായി മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും മെയിൽ അയച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. പി.എസ്.എച്ച് തങ്ങൾ, അലി തെക്കേപ്പാട്ട്, വി. പി കോയ ഹാജി, പി.കെ. മുഹമ്മദ് ജമാൽ, സി. ടി അബ്ദുൾ നാസർ, എ. അഹമ്മദുണ്ണി, കെ. നൂർ മുഹമ്മദ്, കെ.മുസ്തഫ തങ്ങൾ എന്നിവർ പ്രസംഗിച്ചു.
സി അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും എം.വി ഹസ്സൻ കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.
———————————————————–
മൂന്നിയൂർ പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. കാദർ ഉൽഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് മെയിൽ അയക്കൽ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പു നിർവ്വഹിച്ചു. ഹനീഫ മൂന്നിയൂർ, എം.എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, സി.കുഞ്ഞി ബാവ മാസ്റ്റർ, എം.സൈതലവി എൻ.എം അൻവർ , പി.പി. സഫീർ പങ്കെടുത്തു.