“കൊട്ടന്തല റെസിഡൻസ് അസോസിയേഷൻ” കോവിഡ് വാക്‌സിൻ രെജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ കീഴിൽ വാക്‌സിൻ രെജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. “കൊട്ടന്തല” റെസിഡൻസ് അസോസിയേഷൻ കമ്മിറ്റിക്ക് കീഴിലാണ് പരപ്പനങ്ങാടി നഗരസഭയിലെ 20, 21 ഡിവിഷൻ ഉൾകൊള്ളുന്ന കൊട്ടന്തല റെസിഡൻസ് പരിധിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. റഫീഖ് ചെപ്പങ്ങത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മ്ദ്, കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത്, എ. സുബ്രമണ്യൻ, ആസിഫ് പാട്ടശ്ശേരി, കോയ പിലാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിൽ 140 ഓളം പേർ രജിസ്റ്റർ ചെയ്തു. ക്യാമ്പിന് മുഹമ്മദ് സാദിഖ് ചപ്പങ്ങൻ, വി.പി.ഖാലിദ്, വി.പി.ഷഫീഖ്, അനീസ് പാട്ടശ്ശേരി, ഷഫീഖ് നിയാസ് എട്ടിയാടൻ, സി.പി.നാസിം, സി.പി.റഫ്സൽ, സി.ടി.സിറാജ്, ഫൈസൽ ചോനാരി, സി.ടി.റസാഖ്, ജുനൈദ് ചപ്പങ്ങത്തിൽ, സുഹൈദ് മറ്റത്ത് തുടങ്ങിയവർ നേതൃത്വം നൽകി.