NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാർ ഇടിച്ച് അപകടം; കാൽനട യാത്രക്കാരൻ മരിച്ചു..!

കൊണ്ടോട്ടി – കുന്നുംപുറം റോഡിൽ തോട്ടശ്ശേരിയറയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ര മുഹമ്മദ് ഹാജി (65) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദ് ഹാജിയെ കാർ ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *