NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരും; മലപ്പുറം അടക്കം അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതാനിർദ്ദേശം..!

കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ.

ഇന്നലെയും മിനിഞ്ഞാന്നും മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴ പെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *