തിരൂരിൽ മോഷണക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി
മോഷണക്കേസിൽ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ.
തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകീട്ട് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.
റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
ഫോൺ: തിരൂർ പോലീസ് സ്റ്റേഷൻ. സി.ഐ: 9497987166, 0494 2422046
