NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഉപതെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാരെയും എസ്പിമാരെയും പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം.

ഒരു ജില്ലയിൽ മൂന്നു വർഷം ജോലി ചെയ്തവരുണ്ടെങ്കിൽ മാറണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പിൽ നിയമിച്ച ജില്ലകളിൽ വീണ്ടും നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ.

നിർദ്ദേശം പുറത്ത് വന്നതോടെ പൊലീസ് കുരുക്കിലായിരിക്കുകയാണ്.

നിയമിച്ച ഡിവൈഎസ്പിമാരെ പലരെയും മാറ്റി നിയമിക്കേണ്ടി വരും.
തയ്യാറാക്കിയ ഇൻസ്പെക്ടർ, എസ് ഐ മാരുടെ പട്ടികയിൽ അഴിച്ചുപണി നടത്തണം.
പുതിയ നിബന്ധനയോടെ സമഗ്ര അഴിച്ചുപണി വേണ്ടി വന്നേക്കും എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *