NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റീൽസ് ചിത്രീകരണത്തെച്ചൊല്ലി തർക്കം; സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ സീനിയേഴ്‌സിന്റെ മർദ്ദനം; പ്ലസ് വൺ വിദ്യാർത്ഥിയുടെ മൂക്കിന് പരിക്ക്..!

നിലമ്പൂർ ഗവ. മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം.

റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനിടെയുള്ള ഇടവേളയിലാണ് സംഭവം അരങ്ങേറിയത്.

പരീക്ഷാ ഹാളിൽ നിന്നും പുറത്തിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളെ ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ.

ആക്രമണത്തിൽ ഒരു വിദ്യാർത്ഥിയുടെ മൂക്കിന് സാരമായി പരിക്കേറ്റു.

റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായും അതിന്റെ തുടർച്ചയായാണ് മർദ്ദനമെന്നും വിവരങ്ങൾ.

സംഭവത്തിൽ നിലമ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂൾ അധികൃതരും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *