കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല..: റമദാൻ വ്രതാരംഭം വ്യാഴാഴ്ച;
കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാർ അറിയിച്ചു. ഇന്ന് ചൊവ്വാഴ്ച (ഫെബ്രുവരി 17) വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമായതായി വിവരമില്ല.
ഇതേത്തുടർന്ന് ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസല്യാർ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ തുടങ്ങിയ മതനേതാക്കൾ സ്ഥിരീകരിച്ചു.
നാളെ ബുധനാഴ്ച ശഅബാൻ 30 ആയിരിക്കും. വ്രതശുദ്ധിയുടെ നാളുകളെ വരവേൽക്കാൻ പള്ളികളും മഹല്ലുകളും പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. നാളെ രാത്രി മുതൽ പള്ളികളിൽ തറാവീഹ് നമസ്കാരം ആരംഭിക്കും.
