NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തീരദേശത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കരുത്തുപകരാൻ ‘പ്രാദേശിക പഠന കളരി’ ആരംഭിച്ചു

പരപ്പനങ്ങാടി: പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തീരദേശത്തെ വിദ്യാർത്ഥികൾക്ക് കരുത്തുപകരാൻ പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വിജയഭേരി ടീമിന്റെ നേതൃത്വത്തിൽ കെ.ടി നഗർ മദ്രസയിൽ ‘പ്രാദേശിക പഠന കളരി’ ആരംഭിച്ചു.
പരീക്ഷാ പേടി അകറ്റാനും മികച്ച വിജയം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭാ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഉമ്മുകുൽസു പഠന കളരിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി. സുബൈർ, മദ്രസ പ്രസിഡന്റ് ഇബ്രാഹിം, പി.ടി.എ. വൈസ് പ്രസിഡന്റ്  ഇക്ബാൽ പാലത്തിങ്ങൽ, വിനോദ്, അൻവർ, പ്രഥമാധ്യാപകൻ  ഇ.ഒ ഫൈസൽ, അധ്യാപകരായ അസൈനാർ, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
വിജയഭേരി കൺവീനർ ഷിൻസ, അധ്യാപകരായ നജ്മുന്നീസ, ഷീജ, ശബ്ന, ഇല്ല്യാസ്, മിർഷാദ് എന്നിവരാണ് പഠന കളരിക്ക് നേതൃത്വം നൽകുന്നത്. തീരദേശ മേഖലയിലെ  വിദ്യാർഥികൾക്ക് വലിയൊരു ആശ്വാസമാണ് ഈ വേറിട്ട പരീക്ഷാ പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *