ശുചിമുറിക്കുള്ളിൽ 25 കഞ്ചാവ് തൈകൾ; വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
പൊന്നാനി : പൊന്നാനിയിൽ വിൽപ്പനയ്ക്കായി വീട്ടിൽ വളർത്തുകയായിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി.
പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീമിനെയാണ് (30) കഞ്ചാവ് ചെടികളുമായി പൊന്നാനി പൊലീസ് പിടികൂടിയത്.
വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടിയിൽ വളർത്തിയ 25 തൈകളാണ് പൊലീസ് പിടികൂടിയത്.
കഞ്ചാവിന്റെ വിത്തും പിടികൂടിയിട്ടുണ്ട്.
എസ്ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്. പ്രതി ഭിന്നശേഷിക്കാരനാണ്.
