വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രതീകാത്മക ചിത്രം
വേങ്ങര പാക്കടപ്പുറത്ത് കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി. കുറുക്കൻ പീടിക ഉള്ളാട്ടുപറമ്പ് സ്വദേശി നീലാണ്ടൻ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ട്രോമ കെയർ പ്രവർത്തകർ, നാട്ടുകാർ, മലബാർ എമർജൻസി ആംബുലൻസ് ഡ്രൈവർ ഫാസിൽ വെളിമുക്ക് എന്നിവർ പോലീസ് നടപടികൾക്ക് സഹായവുമായി കൂടെയുണ്ടായിരുന്നു.
മൃതദേഹം കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
