NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മിനി ബസിൽ കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പിടിയിൽ

 അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തൽമണ്ണയിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്. മിനി ബസിൽ ഒളിപ്പിച്ചാണ് സംഘം പണം കൊണ്ടുവന്നത്.
തമിഴ്‌നാട്ടിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
ബസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണം.
എന്നാൽ രേഖകളില്ലാത്ത കുഴൽപണമാണ് ഇതെന്നും മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നുമാണ് അന്വേഷണത്തിന് ശേഷം പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *