“മനുഷ്യർക്കൊപ്പം””കേരളയാത്രയെ സ്വീകരിക്കാൻ ഒരുങ്ങി മലപ്പുറം ജില്ല: ഇന്നും നാളെയും ജില്ലയിൽ തിരൂരും അരീക്കോടും സ്വീകരണം
“മനുഷ്യർക്കൊപ്പം” എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
ഇന്ന് രാവിലെ 9 മണിക്ക് എടക്കരയിൽ വെച്ച് യാത്രക്ക് ജില്ലയിലേക്ക് പ്രാസ്ഥാനിക നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രോജ്ജ്വല വരവേൽപ്പ് നൽകും.വൈകുന്നേരം 4.30 ന് അരിക്കോട് പുത്തലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രത്യേകം തയ്യാറാക്കിയ സെൻ്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും.
വൈകുന്നേരം 5 മണിക്ക് അരിക്കോട് പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാരുടെ അധ്യക്ഷതയിൽ പലസ്തീൻ അംബാസിഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് ഉദ്ഘാടനം ചെയ്യും.
യാത്രാനായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹിമാൻ സഖാഫി വിഷയാവതരണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ജില്ല പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ആര്യാടൻ ശൗക്കത്ത് എം.എൽ.എ, മുൻ രാജ്യസഭാംഗം എ വിജയരാഘവൻ, ഓർത്തഡോക്സ് സഭ മുൻ മലബാർ ഭദ്രാസന സെക്രട്ടറി ഫാദർ: തോമസ് കുര്യൻ താഴയിൽ കോർ എപ്പിസ്കോപ്പ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. ജബ്ബാർ ഹാജി, ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, എ ഐ വൈ എഫ് ജില്ല സെക്രട്ടറി,അഡ്വ. സഫീർ, കെ.പി.സി.സി. വക്തവ് വി.ആർ അനൂപ് , വടശ്ശേരി ഹസൻ മുസ്‌ലിയാർ, മുനവ്വർ അരീക്കോട് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ചെറുതും വലുതുമായ 100 കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച ജില്ല ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരിയെ അനുമോദിക്കും. നിർധനരായ രോഗികൾക്ക് ഹെൽപ്പ് ആൻ്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്ന് സോണിലെ 115 ആളുകൾക്ക് ചികിൽസ സഹായം ചടങ്ങിൽ വിതരണം നടക്കും.
നാളെയാണ് (വ്യാഴം) തിരൂരിലെ സ്വീകരണം. രാവിലെ 9 മണിക്ക് ഒതുക്കുങ്ങലിൽ വെച്ച് യാത്രക്ക് വെസ്റ്റ് ജില്ലയിലേക്ക് പ്രാസ്ഥാനിക നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രോജ്ജ്വല വരവേൽപ്പ് നൽകും.വൈകുന്നേരം 4.30 ന് തിരൂർ മുൻസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രത്യേകം തയ്യാറാക്കിയ സെൻ്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും.
വൈകുന്നേരം 4 മണിക്ക് റിംഗ് റോഡ് ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ന്യുനപക്ഷ ഹജ്ജ് വഖഫ് കാര്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. യാത്രാനായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹിമാൻ സഖാഫി വിഷയാവതരണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ എ മുഖ്യാതിഥിയാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ജില്ല പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, കുറുക്കോളി മൊയ്തിൻ എം.എൽ.എ., കെ ടി ജലീൽ എം എൽ എ,മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജി,
സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ഇ.ജയൻ, കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ,മുൻ എം.പി.സി. ഹരിദാസ്, അബ്ദുസമദ് മുട്ടനൂർ പ്രസംഗിക്കും.
നിർധനരായ രോഗികൾക്ക് ഹെൽപ്പ് ആൻ്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്ന് സോണിലെ 115 ആളുകൾക്ക് ചികിൽസ സഹായം ചടങ്ങിൽ വിതരണം നടക്കും.
