താനൂർ ശോഭപറമ്പ് ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു !..!
താനൂർ ശോഭപറമ്പ് ക്ഷേത്രോത്സവത്തിനിടെ കതീന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓലപ്പീടിക സ്വദേശി മരിച്ചു. കിഴക്കെമുക്കോല കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
ഡിസംബർ 30-ന് ഉച്ചയ്ക്ക് ഒന്നരയോടെ കതീന നിറയ്ക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ആകെ ആറ് പേർക്കായിരുന്നു പരിക്കേറ്റിരുന്നത്.
സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ജീവൻ രക്ഷിക്കാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
പരേതനായ മുഹമ്മദ് കുട്ടിയുടെ ഖബറടക്കം നാളെ (ബുധൻ) ഉച്ചയ്ക്ക് ഓലപ്പീടിക ബദർ പള്ളി ഖബറസ്ഥാനിൽ നടക്കും. കദീജയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അസ്ലാം, ജംഷീറ. മരുമക്കൾ: സഫ്‌ല, നിസാർ.
