NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സമൃദ്ധി കേരളം’-ടോപ്പ് അപ്പ് ലോണ്‍: അപേക്ഷ ക്ഷണിച്ചു

‘സമൃദ്ധി കേരളം’-ടോപ്പ് അപ്പ് ലോണ്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ‘സമൃദ്ധി കേരളം’-ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ ആയി ലഭിക്കും.

ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശനിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ ഫ്രന്റ് എന്‍ഡഡ് സബ്‌സിഡി രൂപത്തിലോ (പരമാവധി രണ്ട് ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. സംരംഭത്തിന്റെ ആദ്യത്തെ രണ്ടു വര്‍ഷം മെന്ററിങ് സപ്പോര്‍ട്ട് നല്‍കും. പദ്ധതിയില്‍ വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്റെ മലപ്പുറം കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍- 9400068510, 0483-2731496.

Leave a Reply

Your email address will not be published. Required fields are marked *