താനൂർ ശോഭ പറമ്പിൽ വെടിക്കെട്ട് അപകടം: എട്ടുപേർക്ക് പരിക്ക്..!
താനൂർ ശോഭ പറമ്പ് ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം.
പരിക്കേറ്റവരിൽ ആറുപേരെ നില ഗുരുതരമായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവർ താനൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കതീനക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയയിരുന്നു. ഉത്സവ ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് അപകടം.
സംഭവത്തെത്തുടർന്ന് താനൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു
