ജില്ലയിൽ രാത്രിയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം; ഭയന്ന് വീടുവിട്ടിറങ്ങി നാട്ടുകാർ; ഔദ്യോഗിക സ്ഥിരീകരണമില്ല..!
മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടതോടെ ഭയാശങ്കയിൽ നാട്ടുകാർ. ഇന്നലെ രാത്രി 11.20 ഓടെയാണ് സംഭവം.
വേങ്ങര, കോട്ടക്കൽ, ഒതുക്കുക്കുങ്ങൽ, എടരിക്കോട്, പാലച്ചിറമാട് ,പറപ്പൂർ, ചങ്കുവെട്ടി, കോഴിച്ചിന, ഊരകം, എന്നിവിടങ്ങളിലെല്ലാം സമാനസംഭവം ഉണ്ടായി. ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപറമ്പ്, എടരിക്കോട്, കാക്കത്തടം, ചീനംപുത്തൂര്, അരിച്ചോള്‍ തുടങ്ങിയ ഭാഗങ്ങളിലും ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍.
ചിലയിടങ്ങളില്‍ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകള്‍ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.
ഭൂമിയിൽ നിന്നുള്ള ശബ്ദം കേട്ട് പലരും വീട് വിട്ട് രാത്രിയിൽവെളിയിലിറങ്ങി. ചില വീടുകളിൽ അടച്ചിട്ട ജനലുകളും കുലുങ്ങിയതോടെ പരിഭ്രാന്തി കൂടി. ചിലർക്ക് കാലിൽ ചെറിയ തരിപ്പ് അനുഭവപ്പെട്ടു.
എവിടെയും അപകടങ്ങൾ സംഭവിച്ചിട്ടില്ല.ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ശബ്ദവും വിറയലും വ്യക്തമാണ്.
നേരത്തെ 2022ലും സമാനമായ ശബ്ദം മേഖലയിൽ മേഖലയിൽ നിന്നും അനുഭവപ്പെട്ടിരുന്നു. ഭൂമികുലുക്കമാണെന്ന് കരുതി ജനം വീടു വിട്ടിറങ്ങിയിരുന്നു. സമാനമാണ് ഇന്നലെ രാത്രിയിലും ഉണ്ടായത്.
