മലപ്പുറം ജില്ലയിൽ ഹോംഗാര്‍ഡുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതീകാത്മക ചിത്രം
ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെയും പൊലീസ് സേനയിലെയും ഹോംഗാര്‍ഡുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോം ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ ലഭിക്കും.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31.
അപേക്ഷകര്‍ ആര്‍മി/നേവി/എയര്‍ഫോഴ്സ് സേനകളില്‍ നിന്നോ ബി.എസ്.എഫ് /സി.ആര്.പി.എഫ്/സി.ഐ.എസ്.എഫ്/ എന്‍.സി.ജി/ എസ്.എസ്.ബി/ ആസ്സാം റൈഫിള്‍സ്/ഐ.ടി.ബി.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ
പൊലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നോ വിരമിച്ചവരും എസ്.എസ്.എല്‍.സി/തത്തുല്ല്യ യോഗ്യതയുള്ളവരും 35നും 58 നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. ഫോണ്‍-9497920216.
