യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിക്ക് ദാരുണാന്ത്യം
യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയ കൊടിഞ്ഞി തിരുത്തി സ്വദേശി തലക്കോട്ട് തൊടിക സുലൈമാന്റെ മകൻ സൽമാൻ ഫാരിസാണ് (27) മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം.
ഷവർമ കടയിലെ ജീവനക്കാരനായിരുന്നു.
ഇന്നലെ വൈകുന്നേരം മുതൽ റാസൽഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്.
കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
