ഇന്ന് കൊട്ടിക്കലാശം വോട്ടുറപ്പിക്കാൻ ഓട്ടപ്പാച്ചിൽ മുന്നണികൾ, നാളെ നിശബ്ദ പ്രചാരണം
രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള നാടിളക്കിയുള്ള പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്പാച്ചിൽ മുന്നണികളും സ്ഥാനാർത്ഥികളും. ഇന്ന് വൈകിട്ട് ആറ് വരെയാണ് ശബ്ദപ്രചാരണം.
നാളെ നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞാൽ വ്യാഴാഴ്ച്ച വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലായിടത്തും ശക്തമായ മത്സരമാണ്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ച്ചയിൽ എല്ലാ വാർഡുകളിലും വലിയ രീതിയിലുള്ള സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്.
പഞ്ചായത്ത് റാലികളും പൊതുസമ്മേളനങ്ങളും ഇന്നത്തോടെ അവസാനിക്കും.
