തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
ഡിസംബർ 11-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ 13 തരം തിരിച്ചറിയൽ രേഖകൾക്ക് അംഗീകാരം നൽകി..
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. കാർഡായ ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് (എപിക്) ആണ് പ്രധാന രേഖ. എങ്കിലും, ഇത് കൈവശമില്ലാത്തവർക്കും മറ്റ് 12 രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം..
വോട്ട് രേഖപ്പെടുത്താൻ അംഗീകരിച്ചിട്ടുള്ള 13 രേഖകൾ:
- ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് (എപിക്)
- ആധാർ കാർഡ്
- പാസ്പോർട്ട്
- പാന്‍ കാർഡ്
- ഡ്രൈവിങ് ലൈസൻസ്
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി. കാർഡ്)
- സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവരുടെ തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ (സർവീസ് ഐഡന്റിറ്റി കാർഡ്സ്)
- ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകൾ
- തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- എൻ.പി.ആർ. – ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്
- പെൻഷൻ രേഖ
- എം.പി. / എം.എൽ.എ. / എം.എൽ.സി. മാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്
ഈ 13 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് ഡിസംബർ 11-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്..
