ദേശീയപാത കാക്കഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാക്കഞ്ചേരിക്കടുത്ത് ചെട്ടിയാർമാടിൽ ദേശീയപാത ആറുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ട് ടയർ മാറ്റുകയായിരുന്ന ലോറിയുടെ പിന്നിൽ കല്ല് ലോഡുമായി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആണ് മാറ്റിയത്.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
