ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ച് അപകടം
ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ച് അപകടം. സഞ്ചാരികൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടം. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
ഉല്ലാസയാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പുക ഉയർന്നതോടെ ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.
അടുക്കളയിൽ നിന്നു തീ പടർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹൗസ്ബോട്ടിന്റെ ഉള്ളിൽ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. ബോട്ടിന്റെ മുൻഭാഗത്തേക്ക് തീ പടർന്നിട്ടില്ല.
