പരപ്പനങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക നൽകി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക നൽകി.
കഴിഞ്ഞ രണ്ടുതവണ നിയമസഭയിലേക്ക് തിരൂരങ്ങാടിയിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് മത്സരിച്ചിരുന്നു.
ഇത്തവണ പരപ്പനങ്ങാടി നഗരസഭയിലേക്കാണ് മത്സരിക്കുന്നത്. ഡിവിഷൻ 33 പരപ്പനങ്ങാടി സൗത്തിലാണ് നിയാസ് പുളിക്കലകത്ത് ജനവിധി തേടുന്നത്.
വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക നൽകി.
പരപ്പനങ്ങാടിയിൽ 2015 ൽ പയറ്റിയ എൽഡിഎഫ് ജനകീയ വികസന മുന്നണി എന്ന സംവിധാനത്തിൽ ഒറ്റക്കെട്ടായാണ് ഇത്തവണയും എൽഡിഎഫ് മത്സരരംഗത്തിറങ്ങുന്നത്.
