പരപ്പനങ്ങാടിയിൽ ആദ്യ നാമനിർദ്ദേശ പത്രിക നൽകിയത് സ്വതന്ത്ര സ്ഥാനാർഥി
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ ആദ്യ പത്രിക നൽകിയത് ജനകീയ സ്വതന്ത്രൻ. നഗരസഭയിൽ ഡിവിഷൻ 18 കരിങ്കല്ലത്താണിയിൽ മത്സരിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ വി. ഹമീദാണ് പരപ്പനങ്ങാടിയിൽ ആദ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
മുസ്ലിം ലീഗിൽ 25 സ്ഥാനാർഥികളും കോൺഗ്രസിൽ ആറ് സ്ഥാനാർഥികളുമാണ് പത്രിക സമർപ്പിച്ചത്.
കൂടാതെ ജനകീയ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന തണ്ടാണിപ്പുഴ 17 ൽ ചപ്പങ്ങത്തിൽ ഫാത്തിമത്ത് രഹ്ന ഇഖ്ബാൽ, ഹെൽത്ത് സെൻ്റ്ർ മൂന്നാം ഡിവിഷനിൽ പാണ്ടി ജുമൈലത്ത് അറഫാത്ത് എന്നിവരും പത്രിക സമർപ്പിച്ചു.
