ജില്ലയിൽ വോട്ടർമാരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു; രണ്ടുദിവസം കൊണ്ട് പേര് ചേർത്തത് 44,049 പേർ; സ്ത്രീ വോട്ടർമാർ കൂടുതൽ..!
ജില്ലയിൽ വോട്ടർമാരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു; രണ്ടുദിവസം കൊണ്ട് പേര് ചേർത്തത് 44,049 പേർ; സ്ത്രീ വോട്ടർമാർ കൂടുതൽ..!
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നൽകിയ രണ്ടുദിവസത്തെ പ്രത്യേക അവസരം മലപ്പുറം ജില്ലയിൽനിന്നും പ്രയോജനപ്പെടുത്തിയത് 44,049 പേർ. ഇതോടെ മലപ്പുറം ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 36,18,851 ആയി ഉയർന്നു.
ജില്ലയിലെ വോട്ടർമാരിൽ കൂടുതൽ പേർ സ്ത്രീകളാണ്. 18,78,520 സ്ത്രീ വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം 17,40,280 ആണ്. പുരുഷന്മാരെ അപേക്ഷിച്ച് 1,38,240 സ്ത്രീ വോട്ടർമാരാണ് ജില്ലയിൽ കൂടുതലുള്ളത്.
പേര് ചേർക്കാനായി നൽകിയ രണ്ടു ദിവസത്തെ അവസരം പ്രയോജനപ്പെടുത്തി 315 പ്രവാസികൾ കൂടി വോട്ടർമാരായി. ഇതോടെ ജില്ലയിൽ ആകെ പ്രവാസി വോട്ടർമാരുടെ എണ്ണം 602 ആയി.
കഴിഞ്ഞ മാസം 25-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഈ മാസം 4-നും 5-നുമാണ് പേര് ചേർക്കാൻ അവസരം നൽകിയത്. അതിൽ പേര് ചേർത്തവരുടെ എണ്ണം കൂടി ചേർത്താണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ട് ചേർക്കാൻ ഇനി അവസരമുണ്ടാകുമോയെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല.
