പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ജനകീയ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി : ജനകീയ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി.ഒ.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലാണ് ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നത്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർഭരണങ്ങൾക്കെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തേജസ് പത്രത്തിൽ 2006 മുതൽ മാധ്യമപ്രവർത്തകനായ ഹമീദ് പരപ്പനങ്ങാടിയാണ് വാർഡ് 18 ൽ മത്സരിക്കുന്നത്. എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് കൂടിയാണ്.
വെള്ളപൊക്കസമയത്തും, കൊറോണ കാലത്തും ജില്ലക്കകത്തും പുറത്തും മാധ്യമപ്രവർത്തകനുപരി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഹമീദ് കവളപ്പാറയിലും, പോത്ത് കല്ലിലും വളണ്ടിയർമാർക്ക് നേതൃത്വം നൽകിയിരുന്നു.
പരപ്പനങ്ങാടി മുൻസിപാലിറ്റിയിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഹമീദ് പരപ്പനങ്ങാടി, അക്ബർ പരപ്പനങ്ങാടി, രഹ്ന ഇഖ്ബാൽ, ജനകീയ സമിതി നേതാക്കളായ സി.പി. നൗഫൽ, സലാംകളത്തിങ്ങൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ ജലീൽ, സിദ്ധീഖ് കിഴക്കിനിയകത്ത് എന്നിവർ സംസാരിച്ചു.
