NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയില്‍ അപകടങ്ങൾ വർദ്ധിക്കുന്നു; ഈ വര്‍ഷം 3,011 റോഡപകടങ്ങള്‍; മരണം 263; വില്ലൻ അമിത വേഗതയും മൊബൈലുമെല്ലാം തന്നെ..!

file

മലപ്പുറം ജില്ലയില്‍ ഈ വർഷം ഒക്ടോബർ വരെ 3,011 റോഡപകടങ്ങളിലായി ജീവൻ നഷ്ടമായത് 263 പേർക്ക്. 2,516 പേർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരിലേറെയും ഇരുചക്ര വാഹന യാത്രികരാണ്.

കഴിഞ്ഞ വർഷം 3,483 വാഹനങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 316 പേർ മരിക്കുകയും 2,784 പേർക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

2023ല്‍ 3,253 റോഡപകടങ്ങളിലായി 309 പേർക്ക് പരിക്കേല്‍ക്കുകയും 2,735 പേർക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജനുവരി – 29, ഫെബ്രുവരി – 25, മാർച്ച്‌-26, ഏപ്രില്‍-38, മേയ്-28, ജൂണ്‍-24, ജൂലായ്-24, ആഗസ്റ്റ്-22, സെപ്തംബർ-29, ഒക്ടോബർ-25 എന്നിങ്ങനെയാണ് ഈ വർഷത്തെ അപകട നിരക്ക്.

അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയില്‍ വാഹനമോടിക്കുക എന്നിവയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങള്‍. ബസുകളും ലോറികളുമാണ് അപകടത്തില്‍പ്പെടുന്നവയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞത് അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ കാരണമായിട്ടുണ്ട്.എന്നാല്‍, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് പൊതുവെ കണ്ടുവരുന്നുണ്ട്.

റോഡില്‍ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാല്‍ ബൈക്കിന്റെ വിവരങ്ങള്‍ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാള്‍ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച്‌ ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്.

ബൈക്കില്‍ അള്‍ട്രേഷൻ നടത്തുന്നതിലും മുന്നില്‍ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തില്‍ ചീറിപ്പായുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *