സീറ്റ് തർക്കം ; വേങ്ങരയിൽ ലീഗിൽ കൂട്ടയടി, സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തല്ലി പിരിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തർക്കത്തെ തുടർന്ന് മലപ്പുറത്ത് മുസ്ലിം ലീഗിൽ കൂട്ടയടി. വേങ്ങരയിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയിലെത്തിയത്.
വേങ്ങര കച്ചേരിപ്പടി 20ാം വാർഡിലെ ലീഗ് സ്ഥാനാർത്ഥിയെ ചൊല്ലിയാണ് തർക്കം. ഒടുവിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിയുകയായിരുന്നു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ പറമ്പിൽ ഖാദർ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
മുൻ വാർഡ് മെമ്പറായ സി.പി ഖാദർ മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
ഈ തർക്കമാണ് കൂട്ടഅടിയിയിൽ കലാശിച്ചത്. കയ്യാങ്കളിയുടെ ദൃശ്യങ്ങൽ പുറത്ത് വന്നിട്ടുണ്ട്.
