പരപ്പനങ്ങാടി എസ്എൻഎം ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് നിയമ ബോധവത്‌കരണ ക്ലാസ് നടത്തി.
പരപ്പനങ്ങാടി : ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനത്തിൽ എസ്എൻഎം ഹൈസ്‌കൂൾ ലിറ്റിൽ ജേണലിസ്റ്റ് ക്ലബ്ബിലെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിലെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നിയമ ബോധവത്‌കരണ ക്ലാസ് നടത്തി.
മഞ്ചേരി സീനിയർ സിവിൽ ജഡ്ജ് ഷബീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. മാനേജർ അഷ്റഫ് കുഞ്ഞാവാസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.
അഡ്വ. സികെ സിദ്ദീഖ് ക്ലാസിന് നേതൃത്വം നൽകി.
പ്രഥമാധ്യാപകൻ ഇ.ഒ. ഫൈസൽ, അധ്യാപകരായ ഹസീന, നിഷാദ് എന്നിവർ പ്രസംഗിച്ചു.
ഡിജിറ്റൽ സുരക്ഷ, ലഹരി അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ്സിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ക്ലബ്ബിലെ അംഗങ്ങൾക്കെല്ലാം കോടതി നടപടികൾ നേരിട്ട് കണ്ടുപഠിക്കാനുള്ള അവസരം നൽകുമെന്ന് ജില്ല ജഡ്ജ് ഷബീർ ഇബ്രാഹിം വാഗ്ദാനം നൽകി.
