NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.

നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിൽ‌ നിന്ന് രാജേഷിനെ പുറത്തെടുക്കാൻ‌ കഴിഞ്ഞിട്ടില്ല. വാൻ മറ്റണമെങ്കിൽ താഴേക്ക് പതിച്ച ​ഗർഡറുകൾ മാറ്റണമെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇന്നലെ രാത്രിയോടുകൂടിയാണ് ഗർഡറുകൾ സ്ഥാപിച്ചിരുന്നത്. ഇതിനിടെ ജാക്കി തെന്നിമാറിയാണ് ഗർഡറുകൾ താഴേക്ക് പതിച്ചതെന്നാണ് വിവരം. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡറുകൾ ഒടിഞ്ഞ് വീണത്. ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *