കൊട്ടന്തല എഎംഎൽപി സ്കൂളിൽ പുതിയ ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുങ്ങുന്നു; പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
പാലത്തിങ്ങൽ : കൊട്ടന്തല എഎംഎൽപി സ്കൂളിൽ പരപ്പനങ്ങാടി നഗരസഭ ആറ് ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി നഗരസഭാധ്യക്ഷൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത് അധ്യക്ഷത വഹിച്ചു.
സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ (എസ്ഇയുഎഫ്) എന്ന സ്ഥാപത്തിനാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല.
ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, സ്കൂൾ മാനേജർ സുബൈദ, പിടിഎ പ്രസിഡന്റ് മൂസക്കോയ, അധ്യാപകരായ പ്രീതി, റഫീഖ്, മറ്റു പിടിഎ ഭാരവാഹികൾ, മറ്റു അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
