തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം ഇന്ന്, തിയതി പ്രഖ്യാപിക്കും
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്.
എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികള്‍ പറയുന്നു. മുന്നണികള്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം നടപ്പാക്കി വരികയാണ്. അതേസമയം ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വാദം.
തങ്ങള്‍ മിഷന്‍ 2025 പ്രഖ്യാപിച്ചെന്നും ചിട്ടയോടെ പ്രവര്‍ത്തനം നടത്തുമെന്നും യോജിച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും പറയുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതീക്ഷകള്‍.
