ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സാരി ചക്രത്തിനിടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു; അപകടം മകനൊപ്പം യാത്ര ചെയ്യവെ..!
മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ സാരി ചക്രത്തിനിടയില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിലമ്പൂരില്‍ ആയിരുന്നു സംഭവം.
നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.
സാരി ബൈക്കിന്റെ ചക്രത്തിനിടയില്‍ കുരുങ്ങിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ പത്മിനിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
