NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവംബറിൽ 10 ദിവസം സ്‌കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല; പൊതു അവധികളും ഇല്ല..!

2025 നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം.

നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.

നവംബറിൽ ശനിയാഴ്‌ചകളിൽ ഹൈസ്‌കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം. ഇത്തരത്തിൽ 10 അവധി ഒരു മാസത്തിൽ ലഭിക്കുന്നത് അപൂർവമാണ്. ഒക്ടോബർ മാസത്തിൽ 2 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തി ദിനമായിരുന്നു.

ശനി ഞായർ ദിവസങ്ങൾക്ക് പുറമേ മൂന്ന് പൊതുഅവധി ദിവസങ്ങൾ ഉണ്ടായിട്ടും ഒക്ടോബർ മാസത്തിൽ ആകെ ലഭിച്ചത് 9 അവധിയാണ്.

ഡിസംബറിൽ ക്രിസ്മസ് അവധിക്കായി 10 ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്.

എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് 10ദിവസത്തെ അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *