പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
എസ്.എസ്.എല്‍.സി മുതലുള്ള വിവിധ പൊതുപരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനപദ്ധതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2024-25 അധ്യയന വര്‍ഷം ‘ബി’ ഗ്രേഡ് അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കിന് മുകളില്‍ വാങ്ങിയവരാവണം.
മാര്‍ക്ക് ലിസ്റ്റ് സഹിതം ഇ ഗ്രാന്റ്റ്‌സ് 3.0′ പ്രൊഫൈല്‍ മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍-0483 2734901.
