NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇൻസ്റ്റഗ്രാം റീല്‍സിൻ്റെ പേരില്‍ ക്രൂരമര്‍ദനം; ഒൻപതാം ക്ലാസ് വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍!

 

ഇൻസ്റ്റഗ്രാം റീല്‍സ് പങ്കുവെച്ചതിൻ്റെ പേരില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ ക്രൂര മർദനം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വളവന്നൂർ യത്തീംഖാന വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹർഷിദിനാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമില്‍ റീല്‍സ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ട മർദനത്തില്‍ കലാശിച്ചത്.

“ഒൻപതാം ക്ലാസില്‍ തന്നെയുള്ള മറ്റ് വിദ്യാർഥികളാണ് മർദിച്ചത്. ഏകദേശം 15 ഓളം വിദ്യാർഥികള്‍ കൂട്ടം ചേർന്ന് മകനെ ആക്രമിക്കുകയായിരുന്നുവെന്ന്” ഹർഷിദിൻ്റെ കുടുംബം ആരോപിക്കുന്നു.

വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *