ഫെല്ലോഷിപ്പിന് അർഹയായി ഷഹാന ഷെറിൻ
(വള്ളിക്കുന്ന്) കടലുണ്ടി നഗരം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒന്നാംവർഷ വിദ്യാർഥിനി വി. ഷഹാന ഷെറിന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പരിമണ ഫെലോഷിപ്പിന് അർഹയായി.
നാഷണൽ ക്വാണ്ടം മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകിവരുന്ന ഫെലോഷിപ്പ് ആണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവൻ ഡോ. ലിബു കെ അലക്സാണ്ടറുടെ കീഴിലാണ് ഗവേഷണം നടത്തുന്നത്.
കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത ഏക വിദ്യാർഥിനിയാണ്.
കടലുണ്ടിനഗരം എഎംയുപി സ്കൂൾ പ്രഥമാധ്യാപകൻ വി അബ്ദുൽ ജലീൽ, അധ്യാപിക റൈഹാനത്ത് എന്നിവരുടെ മകളാണ്.
ബാംഗ്ലൂർ ഐഐ എസ് സി ഗവേഷക വിദ്യാർഥിയായ മുഹമ്മദ് സജീറിന്റെ ഭാര്യയാണ്.
